Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

പാലക്കാട് ഗൂഢാലോചനയുണ്ടെന്ന് നേരത്തേ പറഞ്ഞു, പീഡനകഥ തെളിവ്; വോട്ടുചോര്‍ച്ചയില്‍ ഞെട്ടിയും തോല്‍‌വി വിശ്വസിക്കാനാവാതെയും എം ബി രാജേഷ്

Lok sabha election result 2019
പാലക്കാട് , വെള്ളി, 24 മെയ് 2019 (12:07 IST)
പാലക്കാട് മണ്ഡലത്തിലെ തന്‍റെ തോല്‍‌വി പരിശോധിക്കപ്പെടേണ്ടതാണെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്തി എം ബി രാജേഷ്. മണ്ഡലത്തില്‍ ഗൂഡാലോചനയുണ്ടെന്ന കാര്യം നേരത്തേ പറഞ്ഞിരുന്നതാണെന്നും ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ ഈ ഗൂഢാലോചനയുടെ തെളിവാണെന്നും രാജേഷ് പറഞ്ഞു.
 
പാര്‍ട്ടി ഓഫീസ് പീഡനകഥയ്ക്ക് പിന്നില്‍ ഒരു സ്വാശ്രയ കോളജ് മുതലാളിയാണ്. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വോട്ടുചോര്‍ച്ച ഞെട്ടിക്കുന്നതായിരുന്നു. അവിടെയും പട്ടാമ്പിയിലുമാണ് യു ഡി എഫിന് മുന്നേറ്റമുണ്ടായത്. എന്നാല്‍ യു ഡി എഫിന് പതിവായി മുന്നേറ്റം നല്‍കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വലിയ മുന്നേറ്റം അവര്‍ക്ക് ഉണ്ടായതുമില്ല. ഇത് വിശദമായി പരിശോധിക്കപ്പെടണം - രാജേഷ് പറഞ്ഞു. 
 
മൊത്തത്തില്‍ ഉണ്ടായ യു ഡി എഫ് തരംഗം പാലക്കാട്ടും പ്രവര്‍ത്തിച്ചു. എങ്കിലും മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തിലെ അപ്രതീക്ഷിത തിരിച്ചടിയാണ് തോല്‍‌വിക്ക് കാരണമായത് - എം ബി രാജേഷ് പറയുന്നു. 
 
രാജേഷിനെതിരെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ 11637 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിവിയിൽ തെരഞ്ഞെടുപ്പ് ഫലം കണ്ട് ചങ്കുതകർന്ന കുമ്മനത്തെ പൊട്ടിച്ചിരിപ്പിച്ച് രാജഗോപാൽ