Select Your Language

Notifications

webdunia
webdunia
webdunia
webdunia

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

'ലോകഃ ലാന്‍ഡ് ബൈ വണ്ടര്‍ല' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെയാണ് സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നത്

Lokah land Halloween Wonderla

രേണുക വേണു

, വ്യാഴം, 30 ഒക്‌ടോബര്‍ 2025 (17:53 IST)
സന്ദര്‍ശകരെ മാന്ത്രിക കഥകള്‍ യാഥാര്‍ത്ഥ്യമാകുന്ന ഒരത്ഭുതലോകത്തേക്ക് സ്വാഗതം ചെയ്തുകൊണ്ട് വണ്ടര്‍ലാ കൊച്ചിയിലെ ഹാലോവീന്‍ ആഘോഷം. മലയാള സിനിമയിലെ റെക്കോര്‍ഡ് ഭേദിച്ച ഫാന്റസി ഇതിഹാസം 'ലോകഃ ചാപ്റ്റര്‍ 1: ചന്ദ്രയുടെ നിര്‍മാതാക്കളായ വേഫെറര്‍ ഫിലിംസുമായി കൈകോര്‍ത്താണ് വണ്ടര്‍ല ഇത്തവണത്തെ ഹാലോവീന്‍ ആഘോഷം ഒരുക്കുന്നത്. 
 
'ലോകഃ ലാന്‍ഡ് ബൈ വണ്ടര്‍ല' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെയാണ് സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുന്നത്. ബ്ലോക്ക്ബസ്റ്ററായ 'ലോകാ' യൂണിവേഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഒരു മനോഹരമായ ഹാലോവീന്‍ ആഘോഷമാണിത്.
 
'ലോകഃ' സിനിമയില്‍ ഉള്‍ച്ചേര്‍ത്ത നാടോടിക്കഥകളില്‍ നിന്നും ദൃശ്യവിസ്മയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 'ലോകാ ലാന്‍ഡ്' രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് വണ്ടര്‍ലയെ കെട്ടുകഥകളുടെയും നിഗൂഢതയുടെയും ഒരു തുരുത്താക്കി മാറ്റുന്നു. വിപുലമായ അലങ്കാരങ്ങള്‍, ആകര്‍ഷകമായ പ്രോപ്പുകള്‍ എന്നിവയിലൂടെ ലോകാ ഫ്രാഞ്ചൈസിയുടെ അത്ഭുതലോകം ഇവിടെ സജീവമാകും. ആധുനികമായ കാഴ്ചപ്പാടിലൂടെ പുനഃസൃഷ്ടിച്ച കേരളത്തിന്റെ ചിരകാല നാടോടിക്കഥകളിലൂടെയുള്ള യാത്ര സന്ദര്‍ശകര്‍ക്ക് ലഭിക്കുന്ന അവിസ്മരണീയമായ അനുഭവമായിരിക്കും.
 
ആഘോഷത്തിന് മിഴിവേകാന്‍, വണ്ടര്‍ല മൂന്ന് ദിവസങ്ങളിലുടനീളം നിയോണ്‍ തീം ഡിജെ നൈറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഒക്ടോബര്‍ 31-ന് തത്സമയ വാട്ടര്‍ ഡ്രംസ് പ്രകടനവും ഉണ്ടാകും. ഈ കൈകോര്‍ക്കലിനെക്കുറിച്ച് പ്രതികരിച്ച വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ധീരന്‍ ചൗധരി, 'ഈ കൂട്ടുകെട്ട് കേരളത്തിന്റെ മാന്ത്രിക ജനകീയ പാരമ്പര്യത്തെയും വണ്ടര്‍ലയിലെ ആവേശകരമായ അനുഭവങ്ങളെയും ഒന്നിപ്പിക്കുന്നു. ഈ ഹാലോവീനില്‍, ഞങ്ങളുടെ സന്ദര്‍ശകര്‍ക്ക് ലോകാ ലാന്‍ഡില്‍ മറക്കാനാവാത്ത ഓര്‍മ്മകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' എന്ന് അഭിപ്രായപ്പെട്ടു.
 
ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് പ്രത്യേക നിരക്കുകളൊന്നും ഈടാക്കുന്നില്ല. സന്ദര്‍ശകര്‍ക്ക് സാധാരണ പാര്‍ക്ക് ടിക്കറ്റുകള്‍ ഉപയോഗിച്ച് 'ലോകാ ലാന്‍ഡ്' ആസ്വദിക്കാം. പാര്‍ക്ക് കൗണ്ടറുകളില്‍ നിന്നും വണ്ടര്‍ലയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.wonderla.com/offer/lokahland-offer- വഴിയും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. വെബ്‌സൈറ്റില്‍ ഒന്ന് വാങ്ങിയാല്‍ ഒന്ന് സൗജന്യം ഓഫറും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-3514001 അല്ലെങ്കില്‍ 75938 53107 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്