Webdunia - Bharat's app for daily news and videos

Install App

മാവോയിസ്റ്റ് വേട്ടയിൽ പശ്ചാത്താപമില്ല, മലയാളികളുടെ ഭീകരബന്ധത്തിൽ ആശങ്ക, കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായെന്ന് ബെ‌ഹ്‌റ

Webdunia
ഞായര്‍, 27 ജൂണ്‍ 2021 (12:06 IST)
മലയാളിക‌ളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നുവെന്നും കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിങ് ലക്ഷ്യമായി മാറിയെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സ്ലീപ്പർ സെല്ലുകൾ കേരളത്തിൽ ഇല്ലെന്ന് പറയാനാകാത്ത സ്ഥിതിയാണെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബെഹ്റ വ്യക്തമാക്കി.
 
വിദ്യാഭ്യാസമുള്ളവരെ പോലും വർഗീയ വത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.വ്യക്തികളെ ഭീകരസംഘങ്ങൾ വലയിലാക്കുന്നത് തടയാൻ പല ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ടെന്ന് പറഞ്ഞ ബെഹ്റ ഇതിന്റെ എല്ലാ വിശദാംശങ്ങളും ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് പറഞ്ഞു. സ്വർണക്കടത്ത് തടയാൻ മഹാരാഷ്ട്ര മാതൃകയിൽ നിയമം കൊണ്ടുവരുമെന്നും സംരക്ഷിത വനിങ്ങളിൽ യൂണിഫോമിട്ട് വരുന്നവർ നിരപരാധികളല്ലെന്നും മാവോയിസ്റ്റ് വേട്ടയിൽ പശ്ചാത്താപമില്ലെന്നും ബെഹ്‌റ വ്യക്തമാക്കി.
 
മാവോയിസ്റ്റ് ഭീഷണി നേരിടാനായി ഹെലികോപ്റ്റർ ഉപയോഗിച്ചതിനെയും ബെഹ്‌റ ന്യായീകരിച്ചു.  മാവോയിസ്റ്റ് ഭീഷണിയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ടെന്നും രാജ്യസുരക്ഷയ്ക്കാണോ ചിലവിനാണോ നിങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ബെഹ്‌റ ചോദിച്ചു. 
ബിജെപിയുടെ ആൾ ആണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. കേരളാ പോലീസ് രാജ്യത്തെ തന്നെ മികച്ച പോലീസ് സേനകളിൽ ഒന്നായെന്നും അഞ്ചു വർഷത്തെ പ്രവർത്തനം ജനങ്ങൾ തന്നെ വിലയിരുത്തട്ടെയെന്നും ബെഹ്‌റ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോട്ടറി വിതരണക്കാര്‍ കേന്ദ്രത്തിന് സേവന നികുതി നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

കെ.വി.അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

ഡൽഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രിയോ? ചർച്ചകളിൽ 2 പേരുകൾ, തീരുമാനം മോദി എത്തിയശേഷം

തൊട്ടാൽ പൊള്ളും, കൈപ്പിടിയിൽ നിൽക്കാതെ സ്വർണവില, പവൻ 64,000 കടന്നു

കാലിലെ പോറല്‍ നായ കടിച്ചതാണെന്ന് ഉറപ്പില്ല; ആലപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണത്തിനിരയായ 11കാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

അടുത്ത ലേഖനം
Show comments