Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്വട്ടേഷൻ ബന്ധം ഉണ്ടെങ്കിൽ ഏത് ഉന്നതനായാലും നടപടി, നിലപാട് കടുപ്പിച്ച് ‌സി‌പിഎം

ക്വട്ടേഷൻ ബന്ധം ഉണ്ടെങ്കിൽ ഏത് ഉന്നതനായാലും നടപടി, നിലപാട് കടുപ്പിച്ച് ‌സി‌പിഎം
, ഞായര്‍, 27 ജൂണ്‍ 2021 (09:00 IST)
ക്വട്ടേഷൻ ബന്ധമുള്ള പാർട്ടി പ്രവർത്തകരെ കണ്ടെത്തി അവരെ പിന്തിരിപ്പിക്കാനായില്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന തീരുമാനവുമായി സിപിഎം. ക്വട്ടേഷന്‍ സംഘങ്ങളുമായുളള പാര്‍ട്ടി ബന്ധം ചർച്ചയായതിന് പിന്നാലെയാണ് സിപിഎം നിലപാട് കടുപ്പിക്കുന്നത്.
 
ഇപ്പോൾ പുറത്തുവന്ന പേരുകൾക്ക് പുറമെ ആർക്കെങ്കിലും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണോ എന്ന് പരിശോധിച്ച് മേൽക്കമ്മിറ്റിയെ അറിയിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.ക്വട്ടേഷന്‍ ബന്ധമുളളവരില്‍ നിന്ന് ഒരു സഹായവും സ്വീകരിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉള്ളവർക്കൊപ്പമുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സാമൂഹിക- സാംസ്‌കാരിക കൂട്ടായ്മകള്‍ എന്നിവയും വിലക്കി. 
 
കേന്ദ്രക്കമ്മിററി അംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, കെ.കെ.ശൈലജ എം.വി.ഗോവിന്ദന്‍, ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടറിയേറ്റ് യോഗം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പകൽകൊള്ള തുടരുന്നു, രാജ്യത്ത് പെട്രോളിന് പിന്നാലെ ഡീസലും സെഞ്ചുറിയടിച്ചു