നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം എന്ന് ചിന്തിച്ചിട്ടുണ്ടോ? അത് മറ്റൊരാള്‍ക്ക് ഉപയോഗിക്കാനാകുമോ? നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താവാണോ, എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ക്രെഡിറ്റ് കാര്‍ഡ് ആയാലും ഡെബിറ്റ് കാര്‍ഡായാലും നഷ്ടപ്പെട്ടാല്‍ ബന്ധപ്പെട്ട ബാങ്കില്‍ അറിയിക്കേണ്ടതുണ്ട്. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അതിന്റെ ബാധ്യത ഉപഭോക്താവിനാണ്. എന്നാല്‍ ഈ ബാധ്യത കണക്കാക്കുന്നത് ആര്‍ബിഐയുടെ റൂള്‍സ് പ്രകാരമാണ്. ആര്‍ബിയുടെ റൂള്‍ പ്രകാരം ഒരാള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടു മൂന്നുദിവസത്തിനുള്ളില്‍ അത് ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ അയാള്‍ക്ക് ബാധകമൊന്നും ഉണ്ടായിരിക്കില്ല. എന്നാല്‍ നാല് മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ സാധാരണക്കാര്‍ഡുകള്‍ക്ക് പരമാവധി 10000 രൂപയും പ്ലാറ്റിനം അല്ലെങ്കില്‍ പ്രീമിയം കൂടിയ കാര്‍ഡുകള്‍ക്ക് പരമാവധി 25,000 രൂപയുമാണ് ബാധ്യത.
ഇനി ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തില്ല എങ്കില്‍ അനധികൃതമായി ഉണ്ടാകുന്ന ഇടപാടുകളുടെ എല്ലാം ബാധ്യത ഉടമയ്ക്ക് മാത്രമായിരിക്കും. കാര്‍ഡ് നഷ്ടപ്പെട്ടാല്‍ കഴിവതും എത്രയും വേഗം ബാങ്കുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കണക്കുകള്‍ ഓരോ ബാങ്കിന്റെയും നയങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം.