രാത്രി 12മണിക്ക് ചാര്‍ജര്‍ എടുക്കാനെന്നു പറഞ്ഞു പുറത്തിറങ്ങിയ പെണ്‍കുട്ടി കാമുകനൊപ്പം പോയി; വീട്ടുകാര്‍ പിന്നാലെ എത്തി പിടികൂടി

രാത്രി 12മണിക്ക് ചാര്‍ജര്‍ എടുക്കാനെന്നു പറഞ്ഞു പുറത്തിറങ്ങിയ പെണ്‍കുട്ടി കാമുകനൊപ്പം പോയി; വീട്ടുകാര്‍ പിന്നാലെ എത്തി പിടികൂടി

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (20:08 IST)
കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകന്‍ ശ്രമം. തിരുവനന്തപുരം
മെഡിക്കല്‍ കോളേജിനു സമീപത്ത് ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെയാണ് സംഭവം.

കുളത്തുപ്പുഴ ചോഴിയക്കോട് സ്വദേശിയായ യുവാവിനൊപ്പം പോയ കൊല്ലം ചടയമംഗലം സ്വദേശിയായ യുവതിയെയാണ് നടുറോഡില്‍ വെച്ച് ബന്ധുക്കള്‍ ബലമായി പിടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചത്.

ഞായറാഴ്‌ച രാത്രി 12 മണിക്കാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. മൊബൈല്‍ ചാര്‍ജര്‍ വീടിന് പുറത്താണെന്നും എടുക്കാന്‍ പോകുകയാണെന്നും പറഞ്ഞ് മുറിയില്‍ നിന്നും പുറത്തെത്തിയ പെണ്‍കുട്ടി പുറത്തു കാത്തുനിന്ന കാമുകനൊപ്പം കാറില്‍ കയറി പോകുകയായിരുന്നു.

കാമുകനൊപ്പം കാറില്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി വിവരം മാതാവിനെ ഫോണില്‍ വിളിച്ചറിയിച്ചു. ഇതോടെ ബന്ധുക്കള്‍ യുവതിക്ക് പിന്നാലെ പോകുകയും രണ്ടരമണിയോടെ മെഡിക്കല്‍ കോളേജിനു സമീപത്തു നിന്നും പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ തടഞ്ഞു.

കാറില്‍ നിന്നും പെണ്‍കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നതിനിടെ സമീപവാസികളും യാത്രക്കാരും വിഷയത്തില്‍ ഇടപെടുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്‌തു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് വിഷയത്തില്‍ കേസെടുത്തതോടെയാണ് പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എക്സിറ്റ് പോളെല്ലാം കൃത്രിമം, 200ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മമത ബാനർജി

West Bengal Assembly Election Result 2026 Live: ബംഗാളിൽ മമത വീഴുമോ? വോട്ടെണ്ണൽ തത്സമയം

Puducherry Election Result 2026 Live : ബിജെപി സഖ്യം തന്നെ തുടരുമോ? പുതുച്ചേരി തീരുമാനിക്കുന്നു, മത്സരഫലം തത്സമയം

Kerala Assembly Election Result 2026 Live: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

Assam Assembly Elections 2026 Live : ഹാട്രിക് അടിക്കുമോ ബിജെപി, അതോ കോണ്‍ഗ്രസിന്റെ തിരിച്ചുവരവോ, ഫലങ്ങള്‍ തത്സമയം

അടുത്ത ലേഖനം
Show comments