അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്ന മുന്നറിയിപ്പ് നിലവിലിരിക്കെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ചയോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനാണ് സാധ്യത. ഇവയുടെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്ന് കേരളത്തിലും തമിഴ്‌നാട്,പുതുച്ചേരി,മാഹി,കര്‍ണാടക എന്നിവിടങ്ങളിലും മഴ ലഭിക്കും. വരും ദിവസങ്ങളിലേക്കുള്ള മഴ മുന്നറിയിപ്പുകള്‍ ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും വടക്കേ ഇന്ത്യയിലും പശ്ചിമേന്ത്യയിലും മാത്രമാണ് ഇന്ന് മഴയ്ക്ക് സാധ്യത. കേരളത്തില്‍ ഇന്ന് പാലക്കാട്,തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.