എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; ചൊവ്വാഴ്ച മുതല്‍ പാചകവാതക വിതരണം മുടങ്ങും

സംസ്ഥാനത്ത് പാചക വാതക വിതരണം നിലക്കും

തിങ്കള്‍, 1 മെയ് 2017 (17:48 IST)
സംസ്ഥാനത്ത് നാളെ മുതല്‍ പാചകവാതക വിതരണം മുടങ്ങും. ശമ്പള വർധന ആവശ്യപ്പെട്ട് എൽ.പി.ജി ഡ്രൈവർമാർ ലേബർ കമീഷണറുമായി ടത്തിയ സമരം പരാജയപ്പെട്ടതോടെയാണ് ഈ തീരുമാനം. ഇതോടെ സംസ്ഥാനത്തെ ആറു പ്ലാന്റുകളില്‍ നിന്നുളള എല്‍പിജി വിതരണം മുടങ്ങും. 
 
പാചക വാതകത്തിന്റെ വില കേന്ദ്രം ഇന്ന് വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സമരവാര്‍ത്ത എത്തുന്നത്. സബ്സിഡിയുളള സിലണ്ടറിന് 91 രൂപയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപയുമാണ് ഇന്ന് കേന്ദ്രം കുറച്ചത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രണ്ട് സൈനികരുടെ മൃതദേഹങ്ങൾ പാകിസ്ഥാന്‍ വികൃതമാക്കി; ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ