പാചകവാതകത്തിന് മാസംതോറും നാലു രൂപ കൂടും; സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം
പാചകവാതകത്തിന് മാസംതോറും നാലു രൂപ കൂടും; സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം
പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം. സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വർദ്ധിപ്പിക്കാനാണ് തീരുമാനം. 2018 മാര്‍ച്ച് വരെ സിലിണ്ടറിന് മാസം തോറു നാലുരൂപ വച്ച് കൂട്ടാനാണ് കേന്ദ്ര തീരുമാനം.
അടുത്ത വർഷം മാർച്ചോടെ സബ്സിഡി പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടിയെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ വ്യക്തമാക്കി. ഈ വർഷം മേയ് മുപ്പതിനാണ് കേന്ദ്രസർക്കാർ ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ജൂണ്‍ ഒന്നുമുതൽ ഉത്തരവ് പ്രാബല്യത്തിലെത്തി.
സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് പരമാവധി രണ്ടു രൂപ വരെ വർദ്ധിപ്പിക്കാനാണ് എണ്ണക്കമ്പനികൾക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. മാസാമാസം നാലു രൂപ വീതം വർദ്ധിപ്പിക്കുന്നതിലൂടെ, 2018 മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കാനാണ് നടപടിയെന്നും ലോക്സഭയിൽ മന്ത്രി വ്യക്തമാക്കി.