Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടവാര്‍ത്തയറിഞ്ഞപ്പോള്‍ പ്രാര്‍ഥനയില്‍ മുഴുകി നാട്ടിക ഗ്രാമം; യൂസഫലിക്കും ഭാര്യക്കും പരിക്കില്ലെന്നറിഞ്ഞപ്പോള്‍ ആശ്വാസം; തുണയായത് ചതുപ്പ്

അപകടവാര്‍ത്തയറിഞ്ഞപ്പോള്‍ പ്രാര്‍ഥനയില്‍ മുഴുകി നാട്ടിക ഗ്രാമം; യൂസഫലിക്കും ഭാര്യക്കും പരിക്കില്ലെന്നറിഞ്ഞപ്പോള്‍ ആശ്വാസം; തുണയായത് ചതുപ്പ്

ശ്രീനു എസ്

, ഞായര്‍, 11 ഏപ്രില്‍ 2021 (17:37 IST)
ഇന്ന് രാവിലെ പ്രമുഖവ്യവസായി യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റര്‍ അപകടത്തിലായെന്ന വാര്‍ത്ത പടര്‍ന്നതോടെ പരിഭ്രാന്തിയിലായിരുന്നു യൂസഫലിയുടെ ജന്മനാടായ നാട്ടിക ഗ്രാമം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബന്ധുവിനെ കാണാന്‍ ഹെലിക്കോപ്റ്ററില്‍ പോകവെയാണ് യന്ത്രത്തകരാര്‍ മൂലം ഹെലിക്കോപ്റ്റര്‍ ചതുപ്പു നിലത്തില്‍ ഇടിച്ചിറക്കിയത്. എന്നാല്‍ കാര്യമായ പരിക്ക് ആര്‍ക്കും ഇല്ലെന്നറിഞ്ഞതോടെയാണ് നാട്ടുകാരുടെ ശ്വാസം നേരെ വീണത്.
 
യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ ഏഴുപേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ചതുപ്പില്‍ ഇടിച്ചിറക്കാന്‍ സാധിച്ചതാണ് അപകടത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധിച്ചത്. തീപിടുത്തം ഒഴിവാക്കാന്‍ സാധിച്ചതും തുണയായി. പൈലറ്റിന്റെ വൈദഗ്ധ്യവും മനക്കരുത്തുമാണ് വലിയ അപകടം ഒഴിവാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡല്‍ഹിയില്‍ സംഭവിക്കുന്നത് കൊവിഡിന്റെ നാലാം തരംഗം, കൂടുതല്‍ അപകടകരം: അരവിന്ദ് കെജരിവാള്‍