Lunar Eclipse in Kerala: പൂര്‍ണ ചന്ദ്രഗ്രഹണം കേരളത്തില്‍ എപ്പോള്‍ ദൃശ്യമാകും?

ഇന്ത്യന്‍ സമയം 3.46 മുതല്‍ 4.29 വരെയാണ് പൂര്‍ണ ഗ്രഹണം സംഭവിക്കുന്നത്

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2022 (08:36 IST)
Lunar Eclipse in Kerala: അടുത്ത മൂന്നു വര്‍ഷത്തെ അവസാനത്തെ പൂര്‍ണ ചന്ദ്രഗ്രഹണമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.39 നു ഗ്രഹണം ആരംഭിക്കുമെന്നാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിക്കുന്നത്. പൂര്‍ണ ഗ്രഹണം 3.45 ന് ആരംഭിക്കും. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോള്‍ ഗ്രഹണത്തിന്റെ ഘട്ടം പൂര്‍ണമായി 5.12 ന് അവസാനിക്കും. തുടര്‍ന്ന് ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം 6.19 ന് അവസാനിക്കും. 
 
കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കില്ല. ഭാഗിക ചന്ദ്രഗ്രഹണമാണ് ദൃശ്യമാകുക. ഇന്ത്യന്‍ സമയം 3.46 മുതല്‍ 4.29 വരെയാണ് പൂര്‍ണ ഗ്രഹണം സംഭവിക്കുന്നത്. കേരളത്തില്‍ അന്ന് ചന്ദ്രനുദിക്കുന്നത് സന്ധ്യയ്ക്ക് ആറ് മണിയോടെയാണ്. അതിനാല്‍ കേരളത്തില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ല. എന്നാല്‍ അല്‍പ നേരം ഭാഗിക ചന്ദ്രഗ്രഹണം കാണാന്‍ സാധിക്കും. ആറ് മണി മുതലാണ് കേരളത്തില്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുക. 7.26 വരെ ഉപച്ഛായാഗ്രഹണവും കേരളത്തില്‍ ദൃശ്യമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

അടുത്ത ലേഖനം
Show comments