Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒപ്പം താമസിച്ചിരുന്നയാള്‍ക്ക് വിഷം നല്‍കി സ്ത്രീ ആത്മഹത്യ ചെയ്തു

ഹോട്ടല്‍ തൊഴിലാളിയാണ് വയനാട് സ്വദേശിയായ ജയപ്രകാശ്

Women suicide after poisoning male friend
, ചൊവ്വ, 8 നവം‌ബര്‍ 2022 (08:11 IST)
കൂടെ താമസിച്ചിരുന്നയാള്‍ക്ക് വിഷം നല്‍കിയതിനു ശേഷം 45 കാരി വിഷം കഴിച്ചു മരിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാടിനു സമീപം ആവിക്കരയിലാണ് സ്ത്രീയെ വീടിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. രമയാണ് മരിച്ചത്. 
 
കൂടെ താമസിച്ചിരുന്ന ജയപ്രകാശ് നാരായണന്‍ എന്നയാളെ അവശ നിലയിലാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നും ജയപ്രകാശ് മൊഴി നല്‍കിയിട്ടുണ്ട്. 
 
ഹോട്ടല്‍ തൊഴിലാളിയാണ് വയനാട് സ്വദേശിയായ ജയപ്രകാശ്. ദീര്‍ഘനാളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുന്നതിന് ഇനി കാത്തിരിക്കേണ്ടത് ഒരു വര്‍ഷം