Publish Date: Sat, 07 Nov 2020 (16:47 IST)
Updated Date: Sat, 07 Nov 2020 (16:48 IST)
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എം സി കമറുദ്ദീന്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് മഞ്ചേശ്വരം എം എല്‍ എയെ അറസ്റ്റ് ചെയ്തത്.
കാസര്‍കോഡ് എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 77 കേസുകളാണ് കമറുദ്ദീനെതിരെയുള്ളത്.
മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗമായ ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനയുണ്ട്.