കഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന എംസി ഖമറുദ്ദീൻ എംഎൽഎയ്ക്ക് മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് ആറു കേസുകളിൽ കുടി ജാമ്യം ലഭിച്ചത്, ഇതോടെ നടപടിക്രമങ്ങൾ പുർത്തീകരിച്ച് എംസി ഖമറുദ്ദീന് ഇന്ന് ജയിൽമോചിതനാകും. 148 കേസുകളിലാണ് എംസി ഖമറുദ്ദീൻ എംഎൽഎയ്ക്ക് ജാമ്യം ലഭിച്ചത്. കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 13 കേസുകളിൽ ബോണ്ട് ഹാജരാക്കേണ്ടതുണ്ട്. ഈ നടപടികളും ഇന്ന് പൂർത്തിയാകും. ഇതോടെ കണ്ണൂർ സെൺട്രൽ ജെയിലിൽനിന്നും പുറത്തിറങ്ങാം. എന്നാൽ ജയിൽ മോചിതനായാലും തൃക്കരിപ്പൂരിലെ വീട്ടിൽ പോകൻ സാധിയ്ക്കില്ല. കേസുകളുള്ള പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് എന്ന് കോടതി നിബന്ധനയുണ്ട്. ഖമറുദ്ദീന്റെ മണ്ഡലമായ മഞ്ചേശ്വരത്ത് പോകുന്നതിന് തടസമില്ല. എന്നാൽ ഇവിടേയ്ക്ക് മലയോര പാത വഴി സഞ്ചരിയ്ക്കേണ്ടിവരും. കഴിഞ്ഞ നവംബർ ഏഴിനാണ് ഖമറുദ്ദീൻ അറസ്റ്റിലായത്.