Webdunia - Bharat's app for daily news and videos

Install App

എം ശിവശങ്കർ ജയിൽ മോചിതനാകും: ഡോളർ കടത്ത് കേസിലും ജാമ്യം

Webdunia
ബുധന്‍, 3 ഫെബ്രുവരി 2021 (12:37 IST)
കൊച്ചി: ഡോളർ കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം അനുവദിച്ച് കോടതി. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റ വിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ ബോണ്ട്, രണ്ടുപേരുടെ ആൾ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും, കള്ളപ്പണം വെളുപ്പിച്ചു എന്ന ഇഡി കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ ശിവശങ്കറിന് ജയിൽ മോചിതനാകും.
 
98 ദിവസങ്ങൾക്ക് ശേഷമാണ് ശിവശങ്കർ ജയിൽ മോചിതനാകുന്നത്. കേസിൽ തനിയ്ക്കെതിരെ തെളിവുകൾ ഒന്നും ഹാജരാക്കാൻ സാധിച്ചിട്ടില്ല എന്നും, കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴികൾ മാത്രമാണ് തനിയ്ക്കെതിരെ ഉള്ളത് എന്നും ജാമ്യാപേക്ഷയിൽ ശിവശങ്കർ വ്യക്തമാക്കിയിരുന്നു. എന്നാൽ ശിവശങ്കർ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്നും, ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു കസ്റ്റംസിന്റെ മറുവാദം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments