Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമസോൺ സിഇഒ സ്ഥാനം ഒഴിയാൻ സ്ഥാപകൻ ജെഫ് ബെസോസ്

ആമസോൺ സിഇഒ സ്ഥാനം ഒഴിയാൻ സ്ഥാപകൻ ജെഫ് ബെസോസ്
, ബുധന്‍, 3 ഫെബ്രുവരി 2021 (09:54 IST)
ന്യൂയോർക്ക്: ആമസോണിന്റെ സിഇഒ സ്ഥാനം ഒഴിയാൻ തയ്യാറെടുത്ത് സ്ഥാപകൻ ജെഫ് ബെസോസ്. ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലായിരിയ്ക്കും ജെഫ് ബെസോസ് ആമസോൺ സിഇഒ സ്ഥാനം ഒഴിയുക. അതിന് ശേഷം എക്സിക്യൂട്ടീവ് ചെയർമാനായാകും സ്ഥാപനത്തിൽ ജെഫ് ബെസോസ് പ്രാവർത്തിയ്ക്കുക. നിലവിൽ വെബ് സർവീസ് തലവനായ അൻഡി ജാസിയായിരിയ്ക്കും പുതിയ ആമസോൺ തലവൻ. 1995ൽ കമ്പനി ആരംഭിച്ചത് മുതൽ ജെഫ് ബെസോസ് തന്നെയായിരുന്നു ആമസോൺ സിഇഒ. തുടർച്ചയായി മൂന്ന് പാദങ്ങളിൽ ലാഭം കൈവരിയ്ക്കുകയും, വിൽപ്പനയിൽ പുതിയ റെക്കോർഡ് കുറിയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് സിഇഒ സ്ഥാനം ഒഴിയാൻ ജെഫ് ബെസോസ് തീരുമാനം എടുത്തിരിയ്ക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഡ്ഢീ..., നിങ്ങൾ ഇരിയ്ക്കൂ, ഞങ്ങൾ നിങ്ങളെപ്പോലെ രാജ്യം വിൽക്കുന്നില്ല: റിഹാനയ്ക്കെതിരെ കങ്കണ