Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

M T Ramesh, Shobha Surendran

അഭിറാം മനോഹർ

, ഞായര്‍, 15 ഡിസം‌ബര്‍ 2024 (17:54 IST)
M T Ramesh, Shobha Surendran
ബിജെപി സംഘടന തിരെഞ്ഞെടുപ്പ് പക്രിയയ്ക്ക് താഴേതട്ടില്‍ തുടക്കം കുറിച്ചിരിക്കെ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള അനൗപചാരിക ചര്‍ച്ചകളും സമവായസാധ്യത തേടലും തുടങ്ങി. ബൂത്തുതലത്തിലുള്ള തിരെഞ്ഞെടുപ്പാണ് നിലവില്‍ നടക്കുന്നത്. അതിന് ശേഷം മണ്ഡലം, ജില്ലാ പ്രസിഡന്റുമാരുടെ തിരെഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി സംസ്ഥാന അധ്യക്ഷന്റെ തിരെഞ്ഞെടുപ്പ് ജനുവരി അവസാനത്തോടെയാകും നടക്കുക. ഫെബ്രുവരിയോടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ചുമതലയേല്‍ക്കും.
 
തിരെഞ്ഞെടുപ്പിന്നെ പറയുന്നുണ്ടെങ്കിലും എല്ലാ തലത്തിലും സമവായത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വം പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എം ടി രമേശിന് സാധ്യതകള്‍ അധികമാണെന്നാണ് വിലയിരുത്തുന്നത്. അതേസമയം പാര്‍ട്ടി ഉപാധ്യക്ഷയായ ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയിലാണ്. ദീര്‍ഘകാലത്തെ പ്രവര്‍ത്തന അരിചയവും സംഘടനാപാടവവുമാണ് എം ടി രമേശിന് അനുകൂല ഘടകങ്ങള്‍. അതേസമയം മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ വോട്ട് വിഹിതം ഉയര്‍ത്താന്‍ ശോഭാ സുരേന്ദ്രനായിരുന്നു. ഇത് ശോഭാ സുരേന്ദ്രന് അനുകൂലഘടകമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2024ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ