അട്ടപ്പാടി മധു വധക്കേസില്‍ പതിനാറ് പ്രതികളില്‍ പതിനാലു പ്രതികളും കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതി. ഒന്നാം പ്രതി ഹുസൈന്‍,രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, നാലാം പ്രതി അനീഷ് , അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ് , എട്ടാം പ്രതി ഉബൈദ്, ഒമ്ബതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു.
അതേസമയം, നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുള്‍ കരീം എന്നിവരെ കോടതി വെറുതേവിട്ടു. മധുവിനെ പിടികൂടുന്നതിന്റേയും മര്‍ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പകര്‍ത്തുക മാത്രമാണ് അനീഷ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു. മധുവിനെ കള്ളാ എന്നു വിളിച്ച് അധിക്ഷേപിക്കുക മാത്രമാണ് അബ്ദുള്‍ കരീം ചെയ്തതെന്നാണ് കോടതി നിരീക്ഷണം. നാളെയാണ് കുറ്റക്കാര്‍ക്കുള്ള ശിക്ഷ വിധിക്കുക.