മധുവിനെ അടിച്ച് കൊന്നത് തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണ കാരണം ആന്തരികരക്തസ്രാവം

മധുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Webdunia
ശനി, 24 ഫെബ്രുവരി 2018 (14:09 IST)
അട്ടപ്പാടിയില്‍ മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടംതല്ലിക്കൊന്ന മധുവിന്റെ മരണത്തിന് കാരണമായത് ആന്തരികരക്തസ്രാവമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
നെഞ്ചിനേറ്റ മർദ്ദനമാണ് മധുവിനെ മരണത്തിലേക്ക് നയിച്ചതെന്നും വ്യക്തം. അടിയേറ്റത് തന്നെയാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നെഞ്ചില്‍ മര്‍ദനമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകള്‍ അടിയില്‍ തകര്‍ന്നിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
 
സംഭവത്തിൽ 8 പേരെ പൊലീസ് കസ്റ്റഡിയിൽ എടു‌ത്തു. മധുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ  പ്രതികള്‍ക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തും. 
 
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാര്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്. നാട്ടുകാര്‍ ഏറെ നേരം മര്‍ദ്ദിച്ച ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്. പൊലീസ് എത്തി വാഹനത്തില്‍ കയറ്റിയെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുന്നേ അദ്ദേഹം മരണപ്പെടുകയായി‌രുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments