Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലമ്പുഴ അണക്കെട്ട് കൂടുതൽ തുറന്നു; ജാഗ്രത പാലിക്കണമെന്ന് നിർദേശം

മലമ്പുഴ അണക്കെട്ട് കൂടുതൽ തുറന്നു; ജാഗ്രത പാലിക്കണമെന്ന് നിർദേശം
, വെള്ളി, 3 ഓഗസ്റ്റ് 2018 (09:07 IST)
നാല് വർഷത്തിന് ശേഷം തുറന്ന മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. നാലു ഷട്ടറുകളും ഒൻപതു സെന്റീമീറ്റർ വീതം ഉയർത്തി ജലം പുഴയിലേക്ക് ഒഴുക്കി തുടങ്ങിയിരുക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നതിനെ തുടർന്നാണിത്.  
 
നേരത്തേ നാല് ഷട്ടറുകൾ ഉള്ള അണക്കെട്ടിന്റെ രണ്ടും മൂന്നും നാലും ഷട്ടറുകൾ മൂന്നു സെന്റിമീറ്റർ വീതമായിരുന്നു തുറന്നത്. പരമാവധി സംഭരണ ശേഷിയായ 115.06 മീറ്റർ എത്താനായതിനെത്തുടർന്നാണ് അണക്കെട്ട് തുറന്നത്.
 
കൽപാത്തി, ഭാരതപ്പുഴകളുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നു ജലവിഭവവകുപ്പ് അറിയിച്ചു. മലമ്പുഴയ്ക്കു സമീപം വനമേഖലകളിൽ ഇന്നലെ രാത്രി മഴ ശക്തമായതാണു ജലനിരപ്പ് പെട്ടെന്ന് ഉയരാൻ കാരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊട്ടിയൂർ പീഡനം: 'വൈദികനും മകൾക്കും പരസ്പരം ഇഷ്ടമായിരുന്നു’- പെണ്‍കുട്ടിക്ക് പിന്നാലെ വൈദികനുവേണ്ടി മാതാവും മലക്കം മറിഞ്ഞു