Webdunia - Bharat's app for daily news and videos

Install App

'അറിയുന്ന ആരോ വീട്ടിലെത്തിയിട്ടുണ്ട്, ഓംലെറ്റും ചായയും ഉണ്ടാക്കിയിരിക്കുന്നു'; മലപ്പുറത്ത് വയോധികയെ കൊന്നത് പേരക്കുട്ടിയുടെ ഭര്‍ത്താവ്, സിനിമാ സ്റ്റൈലില്‍ പ്രതിയെ കണ്ടെത്തി പൊലീസ്

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (13:33 IST)
മലപ്പുറം രാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പേരക്കുട്ടിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. രാമപുരം ബ്ലോക്കുപടി മുട്ടത്തില്‍ ആയിഷ (72) യെ കൊലപ്പെടുത്തിയ കേസിലാണ് മമ്പാട് സ്വദേശി നിഷാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച ലക്ഷ്യമിട്ടാണ് പ്രതി കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 
 
ജൂലൈ 16 ന് രാത്രി ഒന്‍പതരയോടെയാണ് ആയിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആയിഷ ധരിച്ചിരുന്ന എട്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പൊലീസ് വിശദമായ അന്വേഷണം നടത്തിയിട്ടും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. 
 
പ്രതിയെ കണ്ടെത്താന്‍ വൈകുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അങ്ങനെയിരിക്കെയാണ് അന്വേഷണം കൊല്ലപ്പെട്ട വയോധികയുടെ ബന്ധുക്കളിലേക്കും നീണ്ടത്. ആയിഷയുടെ വീട്ടില്‍ അറിയാവുന്ന ആരോ ആണ് എത്തിയിരിക്കുന്നതെന്ന് പൊലീസ് സംശയിച്ചു. ബന്ധുവോ പരിചയമുള്ള ആരോ ആണ് കൊല നടത്തിയിരിക്കുന്നതെന്ന് പൊലീസ് പ്രാഥമിക നിഗമനത്തിലെത്തി. ആയിഷ വീട്ടിലെത്തിയ ആള്‍ക്ക് വേണ്ടി ചായയും ഓംലെറ്റും ഉണ്ടാക്കിയിരുന്നു. ഇതില്‍ നിന്നാണ് പരിചയമുള്ള ആരോ ആണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന് വ്യക്തമായത്. ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആയിഷയുടെ പേരക്കുട്ടിയുടെ ഭര്‍ത്താവ് നിഷാദ് അലി പിടിയിലായത്. എം.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ നിഷാദ് മമ്പാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്തു വര്‍ഷത്തോളമായി ഐ.ടി. ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയാണ്. 
 
നിഷാദ് അലിക്ക് സാമ്പത്തിക ബാധ്യതകളുണ്ട്. ഈ ബാധ്യതകള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് നിഷാദ് മോഷണത്തിലേക്ക് തിരിഞ്ഞത്. പ്രതി ആയിഷയുടെ ആഭരണങ്ങള്‍ ശ്രദ്ധിക്കുകയും ഇത് കൈക്കലാക്കാന്‍ നേരത്തെ ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഇടയ്ക്കിടെ വീട്ടിലെത്തി ആയിഷയുമായി അടുത്ത പരിചയത്തിലാകുന്നത്. കൊലപാതകം നടത്തിയ ശേഷം യാതൊരു സംശയത്തിനും ഇട നല്‍കാതെ നിഷാദ് സ്വന്തം വീട്ടിലെത്തുകയായിരുന്നു. ആയിഷയുടെ കബറടക്കത്തിലും മറ്റ് കര്‍മ്മങ്ങളിലും പ്രതി തന്നെയാണ് മുന്നില്‍ നിന്നുകൊണ്ട് എല്ലാം കാര്യങ്ങളും ചെയ്തിരുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Grok 3: മസ്ക് വിടാനൊരുക്കമല്ല, സ്വന്തമായി എ ഐ ചാറ്റ്ബോട്ട് പുറത്തിറക്കി, ഗ്രോക് 3 ലോകത്തിലെ മികച്ചതെന്ന് മസ്ക്

അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലെത്താന്‍ തീരുമാനിച്ച യുവാവ് അറസ്റ്റില്‍

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായേക്കാം; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments