Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുഹൃത്തിനെ കൊന്ന് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടി; 'ദൃശ്യം' മോഡല്‍ കൊലപാതകം കണ്ണൂരില്‍

Murder
കണ്ണൂരില്‍ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ സുഹൃത്ത് പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി. മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. 
 
കൊലപാതകം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് ഇരിക്കൂര്‍ പൊലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്. അഷിക്കുലിന്റെ സുഹൃത്ത് പരേഷ്‌നാഥ് മണ്ഡല്‍ ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കേസില്‍ ബംഗാള്‍ സ്വദേശിയായ പരേഷ്‌നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശരീരഭാരം 20 കിലോ കുറച്ചു, മുടി വെട്ടി; കിം ജോങ് ഉന്നിന്റെ പുതിയ രൂപം വൈറല്‍