Webdunia - Bharat's app for daily news and videos

Install App

മലപ്പുറം ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം മുതൽ ലീഡ് നിലനിർത്തി കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി അധിവേഗതയിൽ

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (08:46 IST)
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. പിന്നാലെ വോട്ടിങ് മെഷീനുകളിലെയും വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യം മുതല്‍ ലീഡ് ഉയര്‍ത്തി പി കെ കുഞ്ഞാലിക്കുട്ടി എല്ലാ മണ്ഡലങ്ങളിലും ആധിപത്യം ഉയർത്തിയിരിക്കുകയാണ്. 15079 ആണ് നിലവിൽ കുഞ്ഞാലിക്കുട്ടിയുടെ ലീഡ്.  
 
അണികളാകട്ടെ എല്ലായിടത്തും ആഹ്ലാദപ്രകടനം ആരംഭിക്കുകയും ചെയ്തു. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളും കഴിഞ്ഞാല്‍ നാലാം സ്ഥാനത്ത് നോട്ടയാണ് മുന്നില്‍ നില്‍ക്കുന്നത്. ആദ്യം കൊണ്ടോട്ടിയിലെ എല്‍ഡിഎഫിന് ഭൂരിപക്ഷമുളള മേഖലകളിലെ വോട്ടുകളാണ് എണ്ണിയത്. പതിനൊന്ന് മണിയോടെ മുഴുവന്‍ വോട്ടുകളും എണ്ണിത്തീരുമെന്നാണ് പ്രതീക്ഷ. 
 
രണ്ടാം സ്ഥാനം എൽഡിഎഫ് സ്ഥാനാർത്ഥി എം ബി ഫൈസൽ ആണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പോളിങ് ശതമാനം ഉയര്‍ന്നതിനാല്‍ ഇരുപക്ഷവും സജീവപ്രതീക്ഷയിലാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിങ് 77.21 ആയിരുന്നു. ഇത്തവണ ഉപതെരഞ്ഞെടുപ്പിലാകട്ടെ 77.33 ശതമാനത്തിലേക്ക് പോളിങ് ഉയര്‍ന്നു. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലാണ് കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 67.76 ശതമാനമായിരുന്നു പോളിങ് ശതമാനം.

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments