Publish Date: Tue, 14 Dec 2021 (19:01 IST)
Updated Date: Tue, 14 Dec 2021 (19:03 IST)
മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മമ്പാട് സ്വദേശി മജീദ് ആണ് മരിച്ചത്. 42 വയസായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മമ്പാട് സ്വദേശി റഹൂഫിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ബിസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മജീദ് മരണപ്പെടുകയായിരുന്നു.