Publish Date: Mon, 14 Feb 2022 (08:32 IST)
Updated Date: Mon, 14 Feb 2022 (08:34 IST)
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് മുന്‍പില്‍ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അച്ചുതൊടിക മാജിദ് ആണ് അറസ്റ്റിലായത്. 29കാരനായ പ്രതി കാറിലെത്തി സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയോട് വെള്ളം ആവശ്യപ്പെടുകയും മുണ്ട് പൊക്കി നഗ്നത പ്രദര്‍ശിപ്പിക്കുകയുമായിരുന്നു.
പ്രതി ഇതിനുമുന്‍പും സമാനമായ കുറ്റകൃത്യം നടത്തിയിട്ടുള്ളതായി പൊലീസ് പറയുന്നു. മഞ്ചേരി കോടതിയിലാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.