മലപ്പുറത്ത് സീനിയേഴ്‌സിന്റെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ കണ്ണ് അടിച്ച് തകര്‍ത്തു. പരപ്പനങ്ങാടി കോപ്പറേറ്റീവ് കോളേജിലാണ് സംഭവം. ഇവിടത്തെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി രാഹുലിനാണ് മര്‍ദ്ദനമേറ്റത്. രാഹുലിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ മുഖത്തും ദേഹത്തുമെല്ലാം പരിക്കേറ്റതിന്റെ പാടുകളുമുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥകളെ ബഹുമാനമില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. സംഭവവുമായി ബന്ധപ്പെട്ട സീനിയര്‍ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു.