Publish Date: Thu, 31 Mar 2022 (09:49 IST)
Updated Date: Thu, 31 Mar 2022 (09:55 IST)
മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുവയസുകാരനെ പൊലീസ് കണ്ടെത്തി. കൊടുങ്ങല്ലൂരില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ അയല്‍വാസിയായ ഷിനാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞദിവസം രാത്രി വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് 19കാരനായ ഷിനാസിനെ ഫ്‌ലാറ്റില്‍ നിന്ന് പുറത്താക്കിയതിന്റെ വിരോധത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.