Publish Date: Thu, 19 May 2022 (14:52 IST)
Updated Date: Thu, 19 May 2022 (14:54 IST)
യുവതിയെ വീട്ടില്‍ കയറി ആക്രമിച്ച് ജാതീയമായി അധിക്ഷേപിച്ച ബിജെപി കൗണ്‍സിലര്‍ അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലറായ ജയദേവനെയാണ് അറസ്റ്റുചെയ്തത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് 2019 ആഗസ്റ്റ് 31നാണ്. പട്ടികവകുപ്പ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ജയദേവനൊപ്പം മുന്‍ കൗണ്‍സിലറായ ഹരിദാസ്, സുലോചന, രാമന്‍, രഘു,ഷൈജു എന്നിവര്‍ക്കും കോടതി അമ്പതിനായിരം രൂപ പിഴയും തടവും വിധിച്ചിട്ടുണ്ട്.