Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന് പറഞ്ഞു തട്ടിപ്പ് : യുവതി അറസ്റ്റിൽ

റിസർവ് ബാങ്ക് ഉദ്യോഗസ്ഥയെന്ന് പറഞ്ഞു തട്ടിപ്പ് : യുവതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ബുധന്‍, 10 ജനുവരി 2024 (20:13 IST)
മലപ്പുറം: വൈസർ ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞു മൂന്നു കോടിയോളം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. നിലമ്പൂർ അകമ്പാടം ആലങ്കോട് തരിപ്പയിൽ ഷിബില എന്ന 28 കയറിയാണ് പോലീസ് പിടിയിലായത്.

നിലമ്പൂർ അകമ്പാടം സ്വദേശിയായ യുവാവിന് കാനഡയിൽ സൂപ്പർമാർക്കറ്റ് കാഷ്യർ ജോലി വാഗ്ദാനം ചെയ്താണ് ഇവർ പത്ത് ലക്ഷം രൂപ തട്ടിയെടുത്തത്. നിലമ്പൂർ ഇൻസ്‌പെക്ടർ സുനിൽ പുളിക്കലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വർണ്ണവ്യാപാരി ഉൾപ്പെടെ നിരവധി പേരിൽ നിന്നായി മൂന്നു കോടി രൂപയോളം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.

തുടക്കത്തിൽ ഇവർക്ക് തിരുവനന്തപുരത്ത് റിസർവ് ബാങ്കിൽ ജോലി കിട്ടിയെന്നു ബന്ധുക്കളെയും നാട്ടുകാരെയും പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ബാങ്ക് വായ്പ ഒരുക്കിത്തരാം എന്ന് പറഞ്ഞു പല കാരണം പറഞ്ഞു നിരവധി പേരിൽ നിന്നായി ഇവർ പണം തട്ടിയെടുത്തു. ഇത്തരത്തിൽ സേലം, അകമ്പാടം എന്നിവിടങ്ങളിലെ ജൂവലറി നടത്തുന്ന ഒരു വ്യവസായിക്ക് 80 ലക്ഷം രൂപയുടെ വായ്പ വാഗ്ദാനം ചെയ്തു, തുടർന്ന് ചില ചെലവുകൾക്കും നികുതി അടയ്ക്കാനുമായി എന്ന് പറഞ്ഞു പല തവണയായി ഇയാളിൽ നിന്ന് 30 ലക്ഷം രൂപവരെ വാങ്ങി. ഇതിനു പകരം ഇവർ ചെക്കും നൽകി.

എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നി വ്യവസായി തിരുവനന്തപുരത്തെ റിസർവ് ബാങ്കിൽ അന്വേഷിച്ചപ്പോൾ ഇത്തരമൊരാൾ ഇവിടെയില്ലെന്നറിഞ്ഞു. തുടർന്ന് ചെക്ക് ബാങ്കിൽ എത്തിച്ചപ്പോൾ അത് പണമില്ലാതെ മടങ്ങി. പിന്നീടാണ് വ്യവസായി പരാതി നൽകിയതോടെ സേലത്തെ മേട്ടൂർ കോടതി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഇതിനൊപ്പം അകമ്പാടത്തെ യുവാവ് നൽകിയ പരാതിയിൽ നിലമ്പൂർ പോലീസും കേസെടുത്തു യുവതിയെ പിടികൂടി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും 22 വർഷം അധിക തടവും