Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

Sexual-Assault

എ കെ ജെ അയ്യര്‍

, ചൊവ്വ, 6 ഫെബ്രുവരി 2024 (18:53 IST)
മലപ്പുറം: ആശുപത്രിയിൽ ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലിൽ സുഹൈൽ എന്ന 37 കാരനാണ് പിടിയിലായത്.

കഴിഞ്ഞ ആഴ്ച വെളുപ്പിന് ജില്ലാ ആശുപത്രിയിൽ ഐ.സി.യുവിന് മുമ്പിലായിരുന്നു സംഭവം. രോഗിയുടെ സഹായത്തിനായി എത്തിയ യുവതി ഉറങ്ങുമ്പോഴായിരുന്നു സ്ഥലത്തെത്തിയ സുഹൈൽ യുവതിക്കരുകിൽ കിടക്കുകയും ആക്രമിക്കുകയുമായിരുന്നു. ഞെട്ടിയുണർന്ന യുവതി ഒച്ചയിട്ടതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു. പിന്നീട് യുവതിയും ഭർത്താവും പോലീസിൽ പരാതി നൽകി.

ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവാവിനെ തിരിച്ചറിഞ്ഞതും തുടർന്ന് ടൗണിൽ വച്ചു പിടികൂടുകയും ചെയ്തത്. റയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണിയാൾ. തിരൂർ ഇൻസ്‌പെക്ടർ എം.കെ.രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അംഗനവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലി