മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
മലപ്പുറത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊടിഞ്ഞി സ്വദേശിക്കാരനായ ഫൈസൽ (30) ആണ് കൊല്ലപ്പെട്ടത്. തിരൂരങ്ങാടി ഫാറൂഖ് നഗറിലാണ് യുവാവിന്റെ മൃതദേഹം വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്.
ശരീരത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. ബന്ധുക്കളെ സ്വീകരിക്കാൻ വീട്ടിൽ നിന്നിറങ്ങിയതാണ് ഫൈസൽ എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഹിന്ദുവായിരുന്ന ഇയാള്‍ മതപരിവര്‍ത്തനത്തിലൂടെ മുസ്‌ലിം ആയ വ്യക്തിയാണ്. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ഭീഷണികള്‍ ഉണ്ടായിരുന്നതായി വിവരം ഉണ്ട്.
തിരൂരങ്ങാടി പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.