Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്തേത് സൗഹൃദ മൽസരമല്ല, ജനങ്ങള്‍ ഇനി എല്‍ ഡി എഫിന് വോട്ട് ചെയ്യില്ല; സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ്: ഉമ്മൻചാണ്ടി

സർക്കാരിനെതിരെ യു ഡി എഫ് വിധിയെഴുതും: ഉമ്മൻചാണ്ടി

Malappuram
മലപ്പുറം , വ്യാഴം, 23 മാര്‍ച്ച് 2017 (10:08 IST)
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ നടക്കുന്നത് സൗഹൃദ മൽസരമല്ല പകരം രാഷ്ട്രീയ മൽസരമാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവില്ലാത്ത സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും, അതിനാല്‍ ഇന്ന് ജനസമൂഹം ഇടതു സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ മടിക്കുമെന്നും ഉമ്മൻ ചാണ്ടി സൂചിപ്പിച്ചു. 
 
മലപ്പുറത്ത് വരാന്‍ പോകുന്നത് രാഷ്ട്രീയ  നിലപാടുകള്‍ പറഞ്ഞുള്ള ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. എതിർ സ്ഥാനാർഥി ആരായാലും വോട്ട് രേഖപ്പെടുത്തുന്നത് ജനങ്ങളാണ് അത് കൊണ്ട് തന്നെ മത്സരത്തില്‍ സൗഹൃദമില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുളള ജനവികാരമായിരിക്കും വരാന്‍ പോകുന്ന ഈ തിരഞ്ഞെടുപ്പുഫലം.  
 
കേരലത്തിലെ നിവിലുള്ള പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനം ഒരു ധാരണയുമില്ലാതെയാണെന്നും, അതുകൊണ്ടാണ് ചരിത്രത്തില്‍ ആദ്യമായി റേഷൻ വിതരണം മുടങ്ങിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെയിൽവേ സ്റ്റേഷനിലെത്തിയ കമിതാക്കൾ ആദ്യം ആലിംഗനം ചെയ്തു, പിന്നെ സ്വയം വെടിവെച്ചു; ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു