നടി പറഞ്ഞു, അവരാണ് ഇവര്‍; എന്നാല്‍ പള്‍സറും ബിജീഷും എത്തിയില്ല
നടി അവരെ തിരിച്ചറിഞ്ഞു; എന്നാല്‍ പള്‍സറും ബിജീഷ് എത്തിയില്ല
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. ആലുവ സബ് ജയിലില്‍ നടന്ന തിരിച്ചറിയൽ പരേഡിലാണ് നാലു പ്രതികളെ നടി തിരിച്ചറിഞ്ഞു. ആലുവ
ഒന്നാം ക്ലാസ്സ് ജുഡീഷൽ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്.
ആദ്യം പിടിയിലായ മാര്ട്ടിന്, സലീം, പ്രദീപ്, മണികണ്ഠന് എന്നിവരെയാണ് തിരിച്ചറിഞ്ഞു. ജയിലിനുള്ളില്‍ സജീകരിച്ച പ്രത്യേക മുറിയിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്. തിരിച്ചറിയല്‍ പരേഡിന്റെ റിപ്പോര്‍ട്ട് ആലുവ മജിസ്ട്രേറ്റ് അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങില്‍ പങ്കുചേര്‍ന്ന ശേഷമാണ് പ്രതികളെ തിരിച്ചറിയാനായി ആലുവയിലേക്ക് നടി തിരിച്ചത്. തിരിച്ചറിയല്പരേഡിനായി പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കേസിൽ കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യപ്രതി പൾസർ സുനി,
ബിജീഷ് എന്നിവരുടെ തിരിച്ചറിയൽ പരേഡ് നടന്നിട്ടില്ല.