Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവനടിക്ക് നേരെയുള്ള ആക്രമണത്തില്‍ ആരും നാവനക്കില്ല; ഒരക്ഷരം പോലും മിണ്ടരുതെന്ന നിര്‍ദേശം നല്‍കിയത് സൂപ്പര്‍ താരമോ ?!

യുവനടിക്ക് നേരെയുള്ള ആക്രമണത്തില്‍ ആരും നാവനക്കില്ല; നിര്‍ദേശം നല്‍കിയത് വമ്പന്മാര്‍!

malayalam actress kidnapped
കൊച്ചി , ചൊവ്വ, 21 ഫെബ്രുവരി 2017 (14:31 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരക്ഷരം പോലും മിണ്ടരുതെന്ന് സിനിമാലോകത്തിന് കർശന നിർദ്ദേശം. താരസംഘടനയുടെ തലപ്പത്തുള്ളവരും മറ്റ് പ്രമുഖരുമാണ് ജൂനിയർ താരങ്ങൾക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ മാധ്യമങ്ങളാണ് വിചാരണ നടത്തുന്നതെന്നും അതിനാല്‍ വിഷയത്തില്‍  ആരെന്ത് ചോദിച്ചാലും പറയരുതെന്നുമാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ജൂനിയർ താരങ്ങൾ പറയുന്നു.

യുവനടിക്ക് നേരെയുണ്ടായ അക്രമണത്തിന് സമാനമായ അനുഭവങ്ങള്‍ മറ്റു പല താരങ്ങള്‍ക്കും മുമ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. ഇവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്‌ത നിലയിലാണ്. ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നവര്‍ വിഷയത്തില്‍ പ്രതികരിക്കാനോ സംസാരിക്കാനോ ഒരുക്കമല്ല.

കൊച്ചിയിലും തിരുവനന്തപുരത്തും നടിക്കെതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് സിനിമാക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. കൊച്ചിയിൽ നടന്ന കൂട്ടായ്‌മയില്‍ മഞ്ജുവാര്യര്‍ നടത്തിയ പ്രസ്‌താവനയാണ് സിനിമാലോകത്തെ താരരാജക്കന്മാരെ ചൊടിപ്പിച്ചത്.

നടിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ക്രിമിനൽ ഗൂഢാലോചനയാണെന്നാണ് മഞ്ജു പറഞ്ഞത്. ഇത് ശരിവയ്‌ക്കുന്ന നിലപാടാണ് ആക്രമണത്തിന് ഇരയായ നടി സ്വീകരിച്ചതും പൊലീസിന് മൊഴികളില്‍ വ്യക്തമാക്കിയതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24എം‌പി ക്യാമറ, 6ജിബി റാം, ക്വാൽകം സ്നാപ്ഡ്രാഗൻ 835; നോക്കിയ 8 വിപണിയിലേക്ക് !