Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവനടിയെ തട്ടിക്കൊണ്ടു പോയത് ബിനീഷ് കോടിയേരിയെന്ന് രാധാകൃഷ്ണന്‍

യുവനടിയെ തട്ടിക്കൊണ്ടു പോയത് ബിനീഷ് കോടിയേരിയെന്ന് രാധാകൃഷ്ണന്‍

malayalam actress
തിരുവനന്തപുരം , ചൊവ്വ, 21 ഫെബ്രുവരി 2017 (15:31 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന് പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്‌ണന്‍.

സിനിമ മേഖലയിലെ മാഫിയകളെ നിയന്ത്രിക്കുന്നത് ബിനീഷാണ്. നടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ബിനീഷ് തന്നെയാണെന്നതിനാലാണ് കോടിയേരി തണുപ്പൻ പ്രതികരണം നടത്തുന്നത്. അദ്ദേഹത്തിന്റെ ഈ നടപടി മകനെ രക്ഷിക്കാനാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിസഹായനായി നോക്കി നിൽക്കുകയാണെന്നും രാധാകൃഷ്‌ണന്‍ പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.

തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നെടുമ്പാശ്ശേരി അത്താണിയില്‍വച്ച് നടി സഞ്ചരിച്ച വാഹനം പിന്തുടര്‍ന്ന് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. പീഡനശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ബലപ്രയോഗത്തിലൂടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹവാലാ കടത്ത്; 130 എ ടി എം കാര്‍ഡുകളുമായി മുഖ്യകണ്ണി പിടിയില്‍