മഴക്കെടുതിയില്‍ ക്രിസ്‌റ്റ്യാനോ കൈത്താങ്ങാകുമോ ?; അപേക്ഷയുമായി മലയാളികള്‍

മഴക്കെടുതിയില്‍ ക്രിസ്‌റ്റ്യാനോ കൈത്താങ്ങാകുമോ ?; അപേക്ഷയുമായി മലയാളികള്‍

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (15:16 IST)
മഴക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ സഹായിക്കണമെന്ന് ഫുട്‌ബോള്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയോട് മലയാളികള്‍.

റൊണാള്‍ഡോയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സഹായിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. താരത്തിന്റെ കുടുംബ ഫോട്ടോയ്‌ക്ക് താഴെയാണ് മലയാളി ആരാധകരുടെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അപ്രതീക്ഷിത മഴയില്‍ കേരളം അനുഭവിക്കുന്ന ദുരിതങ്ങള്‍ വ്യക്തമാക്കുന്ന പോസ്‌റ്റുകളില്‍ ഹാഷ് ടാഗുകളും നല്‍കിയിട്ടുണ്ട്.

“മഴക്കെടുതിയില്‍ എല്ലാം നഷ്‌ടപ്പെട്ട അവസ്ഥയിലാണ് കേരളത്തിലുള്ളവര്‍. താങ്കള്‍ക്ക് ഞങ്ങളുടെ നാടിനെപ്പറ്റി അറിയുമോ എന്നറിയില്ല, പക്ഷേ ഇവിടെ റോണോയ്‌ക്ക് നിരവധി ആരാധകരുണ്ട്. അവരെ സഹായിക്കാ‍ന്‍  സാധിക്കുമോ “ - എന്നാണ് പോസ്‌റ്റുകളുടെ സാരം.

നേരത്തെ മൈക്രോസോഫ്റ്റ് ചെയർമാന്‍ ബിൽ​ഗേറ്റ്സിന്റെ ഫേസ്‌ബുക്ക് പേജിലും മലയാളികള്‍ സഹായഭ്യര്‍ഥന നടത്തിയിരുന്നു. കഴിയാവുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം സഹായങ്ങള്‍ എത്തിച്ചു നല്‍കുകയാണ് എല്ലാവരും ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഈ സഹായഭ്യര്‍ഥനയും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments