കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: രാഹുൽ ഗാന്ധി

ശനി, 18 ഓഗസ്റ്റ് 2018 (12:39 IST)
കേരളം ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രളയം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധി തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 
 
''ദയവായി കേരളത്തിലെ വെള്ളപ്പൊക്കം എത്രയും വേഗം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക. നമ്മുടെ ജനങ്ങളുടെ ജീവനും ജീവിതവും ഭാവിയും അപകടത്തിലാണ്''. രാഹുല്‍ ഗാന്ധി കുറിച്ചു.
 
അതേസമയം കേരളത്തിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇടക്കാലാശ്വാസമായി കേരളത്തിന് 500 കോടി രൂപ അനുവദിച്ചു.പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിൽ 20,000 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അടിയന്തിര സഹായമായി 2000 കോടി ലഭ്യമാക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് 500 കോടി പ്രഖ്യാപിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കനത്തമഴയും പ്രളയും; ഇന്ന് റദ്ദാക്കിയ ട്രെയിൻ സർവീസുകൾ