Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ ധീര പുത്രന്മാര്‍ക്ക് വന്ദനം; വേദനയില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടിയും

ഇന്ത്യയുടെ ധീര പുത്രന്മാര്‍ക്ക് വന്ദനം; വേദനയില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടിയും
, ശനി, 16 ഫെബ്രുവരി 2019 (10:38 IST)
കഴിഞ്ഞദിവസം പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 39 സി ആര്‍ പി എഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ജീവന്‍ വെടിഞ്ഞ ജവാന്മാരുടെ കൂട്ടത്തില്‍ മലയാളി സൈനികന്‍ വി.വി. വസന്തകുമാറും ഉള്‍പ്പെടും
 
പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് നടൻ മമ്മൂട്ടിയും. 
 
‘ഞങ്ങളുടെ ജവാന്‍മാര്‍ക്ക് നേരെ പുല്‍വാമയില്‍ ഉണ്ടായ ആക്രമണം അത്യന്തം വേദനാജനകമാണ്. അവരുടെ കുടുംബങ്ങളോടുള്ള എന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിച്ചു കൊള്ളുന്നു. പരുക്കേറ്റ സൈനികര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഇന്ത്യയുടെ ധീര പുത്രന്മാര്‍ക്ക് വന്ദനം.’- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. 
 
ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകത്ത് നിന്ന് നിരവധിയാളുകളാണ് എത്തിയത്. മോഹൻലാൽ, ആമീർ ഖാൻ, അനുഷ്ക ശർമ്മ, അക്ഷയ് കുമാർ, ഹാൻസിക, അനുപംഖേർ, മാധവൻ, സൂര്യ, നിവിൻ പോളി, കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ്, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള കോൺഗ്രസ് എം പിളരുമോ? ജോസഫിനെ ചാക്കിലിട്ടു പിടിക്കാൻ തക്കം പാർത്ത് എൽ‌ഡി‌എഫും യു‌ഡി‌എഫും!