Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടതി വിധി മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പനെ ബാധിക്കുമോ, പുലിമുരുകനൊപ്പം ജോപ്പൻ റിലീസ് ചെയ്യുമോ?

കോടതി വിധി മമ്മൂട്ടിയുടെ ജോപ്പന്റെ റിലീസിന് തടസ്സമല്ല: നിർമാതാവ്

കോടതി വിധി മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പനെ ബാധിക്കുമോ, പുലിമുരുകനൊപ്പം ജോപ്പൻ റിലീസ് ചെയ്യുമോ?
കൊച്ചി , വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (16:21 IST)
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ തോപ്പിൽ ജോപ്പൻ റിലീസിന് തയ്യാറെടുക്കുകയാണ്. ഒപ്പം വിവാദങ്ങളും കൂടെയുണ്ട്. പകർപ്പവകാശത്തിന്റെ പേരിൽ സിനിമയുടെ റിലീസ് കോടതി തടഞ്ഞത് ഇതിനോടകം വാർത്തയായിരുന്നു. ഇതോടെ ചിത്രം ഒക്ടോബർ ഏഴിന് റിലീസ് ചെയ്യില്ലെ എന്ന സംശയത്തിലാണ് ആരാധകർ. ഈ വിവാദങ്ങൾ മമ്മൂട്ടിയുടെ ജോപ്പനെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. 
 
എന്നാൽ അത്തരത്തിൽ ആശങ്കകൾ വേണ്ടെന്ന് നിർമാതാവ് നൗഷാദ് ആലത്തൂർ വ്യക്തമാക്കി. ഒക്ടോബർ ഏഴിന് തന്നെ ജോപ്പൻ റിലീസ് ചെയ്യുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തോപ്പിൽ ജോപ്പന്റെ നിർമാതാവ് താനാണ്. സിനിമയുടെ എല്ലാ ലീഗൽ റൈറ്റ്സും എനിക്കാണ്. ഇതിന്റെ പകർപ്പവകാശം ആർക്കും ഞാൻ വിറ്റിട്ടില്ല. കോടതിയെ സമീപിച്ചിരിക്കുന്ന വ്യക്തി പരാതി നൽകിയിരിക്കുന്നത് എനിക്കെതിരെയല്ല, അബ്ദുൾ നാസർ എന്നയാൾക്കെതിരെയാണ്. അദ്ദേഹത്തിന് നിയമപരമായി ഒരു അവകാശവും ഈ ചിത്രത്തിന് മേൽ ഇല്ല. അതിനാൽ സിനിമയുടെ റിലീസിനെ കോടതിയുടെ വിധി പ്രശ്നമാകില്ലെന്നും നൗഷാദ് പറഞ്ഞു.
 
ചിത്രത്തിന്റെ നിർമാതാവ് അദ്ദേഹത്തിന്റെ അഭാവത്തിൽ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി നിഥിൻ രൺജിപണിക്കരെയും അബ്ദുൾ നാസറിനെയും ഏൽപ്പിച്ചിരുന്നു. ഇവരിൽ ഒരാളായ അബ്ദുൾ നാസറിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കോതമംഗലം സ്വദേശിയായ ഷിബു തെക്കുംപു‌റം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിരിക്കുന്നത്.
 
മമ്മൂട്ടിക്കൊപ്പം മംമ്ത മോഹൻദാസും ആൻഡ്രിയയും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസ് ഒക്ടോബർ ഏഴിന് പ്രഖ്യാപിച്ചിരുന്നു. തൊപ്പിൽ ജോപ്പന്റെ ടീസർ റെക്കോർഡോടെയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. മോഹൻലാലിന്റെ പുലിമുരുകനും ഇതേദിവസമാണ് റിലീസ് ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോണ്ട സിബിആര്‍ 250സിസിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഹീറോ എത്തുന്നു; എച്ച് എക്‌സ് 250 ആറുമായി !