Webdunia - Bharat's app for daily news and videos

Install App

നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ: മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 26 ഏപ്രില്‍ 2023 (16:25 IST)
നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയയെന്ന് മുഖ്യമന്ത്രി. ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. കുറിപ്പിന്റെ പൂര്‍ണരൂപം-
 
കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും  സംഭാഷണ ചാതുര്യവും നര്‍മ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ  മായുന്നത്. കേരളീയ ജീവിതത്തില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. 
 
കെ.ടി. മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടകങ്ങളിലൂടെതന്നെ ജനമനസ്സുകളില്‍ പതിഞ്ഞ കലാകാരനായിരുന്നു. റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവര്‍ത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വിലപ്പെട്ട പാഠപുസ്തമായി മാറിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ചലച്ചിത്ര പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments