Select Your Language

Notifications

webdunia
webdunia
webdunia
webdunia

താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗം: വിവരങ്ങൾ തന്നാൽ അന്വേഷിക്കാമെന്ന് മന്ത്രി

താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗം: വിവരങ്ങൾ തന്നാൽ അന്വേഷിക്കാമെന്ന് മന്ത്രി
, ബുധന്‍, 26 ഏപ്രില്‍ 2023 (13:17 IST)
താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കാമെന്ന് മന്ത്രി സജി ചെറിയാൻ. നിർമാതാക്കളെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. ചില താരങ്ങൾക്കെതിരെ നടപടി ഇതിൻ്റെ പേരിലാണ് എടുത്തിരിക്കുന്നത്. വിലക്ക് മുന്നോട്ട് പോകട്ടെ എന്നിട്ട് നോക്കാമെന്നും മന്ത്രി പറഞ്ഞു.
 
ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നതിൽ കാര്യമില്ല. വ്യക്തമായ പേരുവിവരങ്ങൾ തന്നാൽ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. സർക്കാർ ഇത് പരിശോധിക്കുകയും ആവശ്യമെങ്കിൽ അന്വേഷണം നടത്തി നടപടിയെടുക്കുകയും ചെയ്യും. മന്ത്രി സജി ചെറിയാൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 9,629, മരണം 29