പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രമെടുത്ത് ഭീഷണി; അറസ്റ്റ്
തിരുവനന്തപുരം പൂവച്ചൽ വീരണകാവ് വില്ലേജിൽ കുന്നാരി കരിക്കകത്ത് വിഷ്ണു ടി രാജാണ് പിടിയിലായത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂവച്ചൽ വീരണകാവ് വില്ലേജിൽ കുന്നാരി കരിക്കകത്ത് വിഷ്ണു ടി രാജാണ് പിടിയിലായത്.
തിരുവല്ല ചുമത്ര സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ 22ന് കോട്ടയം റെയിൽവേ സ്റ്റേഷനു സമീപത്തെ ലോഡ്ജിൽ പീഡനത്തിനിരയായത്.
മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വിഷ്ണു പണം തട്ടാൻ ശ്രമിച്ചതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.