Webdunia - Bharat's app for daily news and videos

Install App

എടി‌എമിൽ പണം കുടുങ്ങി, മെഷീൻ അടിച്ച് പൊട്ടിച്ച് യുവാവ്; ഒടുവിൽ യുവാവ് ജയിലിൽ

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (12:15 IST)
എടി‌എമ്മിന്റെ മെഷീൻ അടിച്ച് തകർത്ത യുവാവിനെ പൊലീസ് പിടികൂടി. കണ്ണൂർ പിലാത്തറിയിലാണ് സംഭവം. കണ്ണൂര്‍ കക്കാട് കൊറ്റാളിയിലെ ചക്കര പൊയ്യന്‍ വീട്ടില്‍ സി പി ദീപക് രാജി(34) നെയാണ് പരിയാരം സിഐ കെവി ബാബു അറസ്റ്റ് ചെയ്തത്. 
 
ശനിയാഴ്ച്ച രാത്രിയിലാണ് ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം മെഷീനിന്റെ മോണിറ്റര്‍, ഡയല്‍ പാഡ് എന്നിവ ദീപക് അടിച്ചു തകര്‍ത്തത്. രാത്രി 8.45ന് പണമെടുക്കുന്നതിനായി എടിഎമ്മിലെത്തിയെങ്കിലും പണം പുറത്തു വന്നതില്‍ ഒരു 500 രൂപ എടിഎമ്മില്‍ കുടുങ്ങിയത് എത്ര ശ്രമിച്ചിട്ടും വലിച്ചെടുക്കാന്‍ സാധിക്കാതെ വന്നതോടെ ദേഷ്യം വന്ന ദീപക് പുറത്തു പോയി കല്ലുമായി വന്ന് മോണിറ്ററും ഡയല്‍ പാഡും അടിച്ച് തകർക്കുകയായിരുന്നു. 
 
ഞായറാഴ്ച രാവിലെ എടിഎമ്മില്‍ പണമെടുക്കാനെത്തിയാളാണ്‌ സംഭവം പൊലീസിലറിയിച്ചത്. ഇതോടെ അക്രമിയുടെ ദൃശ്യം പൊലീസ് സിസിടിവി ക്യാമറയിൽ നിന്നും ശേഖരിച്ചു. ദീപകിനായി അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെതന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
 
മോഷണശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്ത ദീപക് രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments