Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രളയ കാലത്തെ പ്രണയം; ക്യാംപില്‍ ഡ്യൂട്ടിക്കെത്തിയ പോലീസ് ഓഫീസറുമായുള്ള സൗഹൃദം ഒടുവില്‍ കലാശിച്ചത് വിവാഹത്തില്‍

പ്രളയ കാലത്തെ പ്രണയം; ക്യാംപില്‍ ഡ്യൂട്ടിക്കെത്തിയ പോലീസ് ഓഫീസറുമായുള്ള സൗഹൃദം ഒടുവില്‍ കലാശിച്ചത് വിവാഹത്തില്‍
, ബുധന്‍, 28 ഓഗസ്റ്റ് 2019 (10:47 IST)
പ്രളയ കാലത്ത് ക്യാംപില്‍ ഡ്യൂട്ടിക്കെത്തിയ പോലീസ് ഓഫീസറുമായുള്ള വിനീതിന്റെ സൗഹൃദം ഒടുവില്‍ കലാശിച്ചത് വിവാഹത്തില്‍. പാലക്കാട് സ്വദേശിനി സിവില്‍ പോലീസ് ഓഫീസറായ സൂര്യയെ ആലുവ സ്വദേശി വിനീത് മിന്നു ചാര്‍ത്തിയത് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. 
 
2018 പ്രളയകാലത്താണ് ആലുവയിലെ ദുരിതാശ്വാസ ക്യാംപില്‍ സൂര്യ ഡ്യൂട്ടിക്കെത്തിയത്. അവിടെ വെച്ചാണ് സൂര്യ വിനീതിനെ പരിചയപ്പെടുന്നത്. ക്യാപിലെ പ്രവർത്തനങ്ങളിൽ ഇരുവരും ഒരുമിച്ച് പങ്കാളിയായി. പ്രവർത്തനത്തിനിടയിലെ സൌഹൃദം പ്രണയമായി വളർന്നു. 2019-ലെ വെള്ളപ്പൊക്കത്തിനു ശേഷം ആലുവ അശോകപുരം പെരിങ്ങഴ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഞായറാഴ്ച ഇരുവരും വിവാഹിതരായി.
 
തൃശ്ശൂര്‍ ക്യാംപില്‍ നിന്നാണ് സൂര്യ കഴിഞ്ഞ വര്‍ഷം ആലുവയില്‍ ഡ്യൂട്ടിക്കായി എത്തിയത്. സ്വദേശവാസിയായ വിനീതിന്റെ വീടും വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു. തുടര്‍ന്നാണ് അച്ഛനും അമ്മയ്ക്കും ഒപ്പം വിനീത് ക്യാംപില്‍ എത്തിയത്. ഇപ്പോള്‍ ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ് സോഷ്യല്‍മീഡിയ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഗരറ്റ് നൽകാത്തതിന്റെ പേരിൽ യുവാവിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു, പാളത്തിനു സമീപം കിടന്നത് 12 മണിക്കൂറോളം