വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്ന് പരാതി: ഭര്‍ത്താവിന്‍റെ സുഹൃത്ത് അറസ്റ്റില്‍
വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു
വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ ശ്രീവരാഹം പറമ്പില്‍ നഗറില്‍ മലവറ വീട്ടില്‍ റജി എന്ന കുട്ടനെ (27) യാണ് ഇതുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവില്ലാതിരുന്ന സമയത്ത് രഹസ്യമായി വീടിന്‍റെ ടെറസില്‍ ഒളിച്ചുകയറി പതിയിരുന്ന പ്രതി സന്ധ്യയ്ക്ക് ശേഷം വീട്ടമ്മ ടെറസില്‍ ഉണക്കാനിട്ടിരുന്ന തുണി എടുക്കാന്‍ പോയപ്പോഴാണു മാനഭംഗപ്പെടുത്തിയത്. ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുധാകരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.