Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

കുളിക്കുന്നതിനിടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചു; സരയൂ നദിയില്‍ യുവാവിന് ക്രൂരമര്‍ദ്ദനം (വീഡിയോ)

Man beaten for kissing his wife while bathing in Sarayu River കുളിക്കുന്നതിനിടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചു; സരയൂ നദിയില്‍ യുവാവിന് ക്രൂരമര്‍ദ്ദനം (വീഡിയോ)
, വ്യാഴം, 23 ജൂണ്‍ 2022 (11:06 IST)
സരയൂ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചേര്‍ത്തുപിടിച്ച് ചുംബിച്ച യുവാവിന് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനവും അസഭ്യവര്‍ഷവും. സരയൂ നദിയില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്ന മറ്റുള്ളവരാണ് ഭര്‍ത്താവിനെ ആക്രമിച്ചത്. ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 
 
കുളിച്ചുകൊണ്ടിരിക്കെ യുവാവ് ഭാര്യയെ പുണരുന്നതും ചുംബിക്കാന്‍ പോകുന്നതും വീഡിയോയില്‍ കാണാം. ഇതുകണ്ട് ചുറ്റിലും ഉള്ളവര്‍ വന്ന് ഇയാളെ തള്ളി മാറ്റുകയായിരുന്നു. ഭര്‍ത്താവിനെ നാട്ടുകാര്‍ ആക്രമിക്കുന്നത് കണ്ട് യുവതി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ദമ്പതികളെ ഇവര്‍ വെള്ളത്തിലേക്ക് തൊഴിച്ചിടുന്നുണ്ട്. 
സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോധ്യ പൊലീസ് അറിയിച്ചു. അന്വേഷണത്തിനു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 13,313; മരണം 38