ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

Webdunia
വ്യാഴം, 13 ഡിസം‌ബര്‍ 2018 (17:03 IST)
സെക്രട്ടേറിയറ്റിനു സമീപം ബിജെപി സമരപ്പന്തലിനു മുമ്പിൽ തീകൊളുത്തി ആത്മഹത്യാശ്രമം നടത്തിയയാൾ മരിച്ചു. മുട്ടട സ്വദേശി വേണു ഗോപാലന്‍ നായരാണ് (49) മരിച്ചത്. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റതാണ് മരണകാരണം.

സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി നേതാവ് സികെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു പുലർച്ചെ രണ്ടു മണിയോടെ വേണുഗോപാലൻ നായർ ആത്മഹത്യാശ്രമം നടത്തിയത്.

സമരപന്തലിന്റെ എതിർ ഭാഗത്തു റോഡരികിൽനിന്നു ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കത്തിച്ചു സമരപന്തലിനു സമീപത്തേക്ക് ഓടി വരികയായിരുന്നു. ഉടൻ നേതാക്കളും പ്രവർത്തകരും ചേർന്ന് പന്തലിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ച് തീകെടുത്തി.

ശരീരമാസകലം പൊള്ളലേറ്റ വേണുഗോപാലൻ നായരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായിരുന്നു. ഇയാള്‍ ബിജെപി അനുഭാവിയാണെന്നു ബന്ധുക്കളും പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞു.

അയ്യപ്പനുവേണ്ടി തനിക്ക് ഇത്രയുമേ ചെയ്യാൻ കഴിയൂ എന്ന് വിളിച്ചു പറഞ്ഞാണ് തീ കൊളുത്തിയത്. ദേഹത്ത് തീ കൊളുത്തുന്നതിനിടെ ശരണം വിളിക്കുകയും ചെയ്തു. ശരീരത്ത് പടന്ന തീയുമായി ഇയാൾ സമരപ്പന്തലിനുള്ളിൽ കയറിയെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു.

സികെ പദ്മനാഭനോടൊപ്പം കാട്ടാക്കടയിൽ നിന്നും നഗരത്തിൽ നിന്നുമുള്ള 70 ഓളം പ്രവർത്തകരും സമര പന്തലിലുണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments