Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് പരിഭ്രാന്തനായ യുവാവ് അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടി; ദാരുണാന്ത്യം

Man
, വ്യാഴം, 16 ഡിസം‌ബര്‍ 2021 (14:04 IST)
കാമുകിയുടെ ഭര്‍ത്താവില്‍നിന്ന് രക്ഷപ്പെടാന്‍ അഞ്ചാം നിലയിലെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്സിനാ (29) ണ് ജയ്പുരിലെ എസ്.എം.എസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രി മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നത്. ഗുരുതര പരുക്കുകളോടെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
 
ജയ്പൂരിലെ എന്‍.ആര്‍.ഐ. സര്‍ക്കിളിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നിന്നാണ് മൊഹ്‌സിന്‍ താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കാമുകി തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. മൊഹ്‌സിനെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ യുവതിയും ഇവരുടെ ഭര്‍ത്താവും മുങ്ങിയെന്നാണ് പൊലീസ് പറയുന്നത്. 
 
വിവാഹിതയായ യുവതിക്കും അവരുടെ മകള്‍ക്കും ഒപ്പമാണ് മൊഹ്സിന്‍ ജയ്പുരില്‍ താമസിച്ചുവന്നിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നൈനിറ്റാള്‍ സ്വദേശിയായ യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവാവിനൊപ്പം നാടുവിട്ടത്. തുടര്‍ന്ന് പലയിടത്തായി താമസിച്ചുവരികയായിരുന്നു. അടുത്തിടെയാണ് ജയ്പുര്‍ എന്‍.ആര്‍.ഐ. സര്‍ക്കിളിന് സമീപത്തെ ഫ്ളാറ്റില്‍ താമസം ആരംഭിച്ചത്. അതേസമയം, ഭാര്യയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു യുവാവ്. ഭാര്യയും കാമുകന്‍ മൊഹ്‌സിനും ജയ്പൂരില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഇയാള്‍ ഭാര്യയെ കാണാനായി ജയ്പൂരിലെ ഫ്‌ളാറ്റിലെത്തി. കാമുകിയുടെ ഭര്‍ത്താവിനെ കണ്ടതോടെ മൊഹ്‌സിന്‍ പരിഭ്രാന്തനായി ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിയില്‍ മനം മടുത്ത് ഇ.ശ്രീധരന്‍; സജീവ രാഷ്ട്രീയം വിടുന്നു