Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിരിയ്ക്കെ മരിച്ച 19 കാരന് കൊവിഡ്

ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിരിയ്ക്കെ മരിച്ച 19 കാരന് കൊവിഡ്
, ശനി, 25 ജൂലൈ 2020 (09:45 IST)
കണ്ണൂർ: ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലിരിയ്ക്കെ മരിച്ച യുവാവിന് മരണ ശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിയ്ക്കെ മരണപ്പെട്ട അമൽ ജോ എന്ന 19 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ഐയുവിൽ ചികിത്സയിലിരിയ്ക്കെയാവാം 19 കാരന് കൊവിഡ് ബാധ ഉണ്ടായത് എന്നാണ് സംശയിയ്ക്കുന്നത്. ആശുപത്രികളിൽ രോഗ വ്യാപനം വർധിയ്ക്കുന്നു എന്നത് വലിയ ആശങ്കയാണ് സൃഷ്ടിയ്ക്കുന്നത്. 
v

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീം പരീക്ഷയ്ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കൊവിഡ്