Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിഫ്‌റ്റ് ചോദിച്ച് ബൈക്കിൽ കയറിയ പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറാണ് പിടിയിലായത്.

ലിഫ്‌റ്റ് ചോദിച്ച് ബൈക്കിൽ കയറിയ പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ
, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (08:16 IST)
ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ‍. ശ്രീകാര്യം സ്വദേശിയായ പട്ടമാംമൂട് സുള്‍ഫിക്കറാണ് പിടിയിലായത്. ഇയാൾക്കെതിരെ ബാലപീഡനത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം സ്കൂള്‍ വിദ്യാര്‍ത്ഥി റോഡിൽ ലിഫ്റ്റ് ചോദിച്ചുകൊണ്ട് വാഹനത്തില്‍ വഴിയില്‍ നിന്ന് കയറുകയായിരുന്നു.
 
യാത്രയ്ക്കിടയിൽ ബൈക്കില്‍ വച്ച് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥി ബഹളം ബഹളം വെച്ചു. ഇതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തില്‍ തട്ടുകയും ചെയ്തു. ഈ സമയം ചാടിയിറങ്ങിയ വിദ്യാര്‍ത്ഥി അവിടെ കൂടിയ ആളുകളോട് ബൈക്ക് ഓടിച്ചിരുന്ന വ്യക്തി തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം പറയുകയായിരുന്നു. അതോടെ കൂടി നിന്ന നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലാ ഉപതെരഞ്ഞെടുപ്പ്: എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി